Connect with us

Thrissur

കുട്ടിക്കര്‍ഷകര്‍ വിളയിച്ചെടുത്തത് നൂറുമേനി

Published

|

Last Updated

തളിക്കുളം: കൃഷി വകുപ്പിന്റെ സഹായത്തോടെ പച്ചക്കറിക്കൃഷിക്കിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നൂറുമേനി വിളവ്. തളിക്കുളം എസ് എന്‍ യു പി സ്‌കൂളിലെ കുട്ടിക്കര്‍ഷകരാണ് കൃഷി വകുപ്പില്‍ നിന്നും ലഭിച്ച ധനസഹായം കൊണ്ട് സ്‌കൂളിലെ പത്ത് സെന്റ് സ്ഥലം ഉപയോഗപ്പെടുത്തി പച്ചക്കറി കൃഷിയില്‍ നൂറു മേനി വിളയിച്ചെടുത്തത.്
കാബേജ്,കോളിഫഌവര്‍,വെണ്ട,ചീര,കയ്പ,മുളക്, തക്കാളി, വെള്ളരി,മത്തന്‍,പയര്‍,എന്നീ പച്ചക്കറികളാണ് കൃഷി ചെയ്തത്. വിത്തുകള്‍ക്കും ക്യഷി പരിപാലനത്തിനുമായാണ് സ്‌കൂളിന് തുക നല്‍കിയത്. സ്‌കൂളിലെ കാര്‍ഷിക ക്ലബിലെ 50 വിദ്യാര്‍ഥികളുടെ ചിട്ടയായ പ്രവര്‍ത്തനവും സ്‌കൂള്‍ മാനേജ്‌മെന്റ്, പി ടി എ അധ്യാപകര്‍,ക്യഷിഭവന്‍ എന്നിവരുടെ പിന്തുണയാണ് കൃഷി വന്‍ വിജയമാക്കി തീര്‍ത്തത്. വിളവെടുപ്പിന്റെ ഉദ്ഘാടനം തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി ഐ ഷൗക്കത്തലി നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് ഗീത വിനോദന്‍ അധ്യക്ഷയായി.സ്ഥിരം സമിതി അധ്യക്ഷന്‍ പി എം അബ്ദുല്‍ ജബ്ബാര്‍,പഞ്ചായത്തംഗം വിനോദന്‍ നെല്ലിപറമ്പില്‍,കൃഷി ഓഫീസര്‍ വി എസ് പ്രതീഷ്,സ്‌ക്കൂള്‍ മാനേജര്‍ സുഗുതന്‍,ഹെഡ്മിസ്ട്രസ് ശോഭന എന്നിവര്‍ പ്രസംഗിച്ചു

Latest