National
ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഗം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി. ഗാസിയാബാദില്‍ 16 വയസ്സുകാരിയെ മൂന്ന് പേര്‍ ചേര്‍ന്നാണ് ബലാല്‍സംഗത്തിനിരയാക്കിയത്.
ഇന്നലെ വൈകീട്ട് പത്താംക്ലാസുകാരിയായ പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങവേ കാറില്‍ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നോയിഡയിലെ ഒരു വീട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയുടെ വീടിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഒരാളെ പെണ്‍കുട്ടി തരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
---- facebook comment plugin here -----