Connect with us

Kozhikode

ദേശീയ ഗെയിംസ്: വൈദ്യുതി, വെളളം കണക്ഷനുകള്‍ ഉടന്‍

Published

|

Last Updated

കോഴിക്കോട്: ദേശീയ ഗെയിംസിനോടനുബന്ധിച്ച് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ പുതിയ ഗ്രാന്‍ഡ് സ്റ്റാന്‍ഡ് കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷന്‍ ഉടന്‍ ലഭ്യമാക്കുമെന്ന് കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു.
സ്‌റ്റേഡിയത്തില്‍ വെള്ളത്തിന്റെ പുതിയ കണക്ഷന്‍ ആവശ്യമുണ്ടെങ്കില്‍ വാട്ടര്‍ അതോറിറ്റിക്ക് അപേക്ഷ നല്‍കും. ഇവിടങ്ങളില്‍ ടാങ്കറില്‍ വെള്ളമെത്തിക്കാന്‍ നടപടിയെടുക്കും. രണ്ട് ലക്ഷം ലിറ്റര്‍ സ്റ്റോറേജ് സൗകര്യം കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. പ്രധാന കവാടത്തിനടുത്തുള്ള ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റുന്നതിനും ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് മരം മുറിച്ച് മാറ്റുന്നതിനും നടപടിയെടുക്കും. മെഡിക്കല്‍ കോളജ് സ്റ്റേഡിയത്തിലേക്ക് വാട്ടര്‍ കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
നാഷനല്‍ ഗെയിംസിനോടനുബന്ധിച്ച് ഫെബ്രുവരി രണ്ട് മുതല്‍ 11 വരെ ടാഗോര്‍ ഹാളിലും ടൗണ്‍ ഹാളിലുമായി സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ വിവിധ കലാരൂപങ്ങളും നൃത്തശില്‍പങ്ങളും അരങ്ങേറും. മാര്‍ച്ച് പാസ്റ്റിന് മുന്നോടിയായി വിവിധ കലാരൂപങ്ങള്‍, ചെണ്ടമേളം, മുത്തുക്കുട, പഞ്ചവാദ്യം, കളരിപ്പയറ്റ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.