Connect with us

Gulf

ഭാരത് ഗൗരവ് അവാര്‍ഡ് കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍ക്ക്

Published

|

Last Updated

ഷാര്‍ജ: പ്രവാസ ലോകത്ത് സാമൂഹ്യ-സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവനകളര്‍പ്പിക്കുന്നവര്‍ക്ക് ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ ഫ്രന്റ്‌സ്ഷിപ്പ് സൊസൈറ്റി ഏര്‍പെടുത്തിയ ഈ വര്‍ഷത്തെ ഭാരത് ഗൗരവ് അവാര്‍ഡിന് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍ അര്‍ഹനായി.
നാലു പതിറ്റാണ്ടിലേറെ കാലമായി പ്രവാസ ഭൂമിയില്‍ സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍ 34 വര്‍ഷമായി ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുന്നു. ആറ് വര്‍ഷത്തോളമായി ഇതേ സ്‌കൂളില്‍ പ്രിന്‍സിപ്പലാണ്. സി ബി എസ് ഇ ഗള്‍ഫ് കൗണ്‍സില്‍ ചെയര്‍മാനാണ്.
ഇന്ത്യക്കകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരായ പ്രമുഖ വ്യക്തിത്വങ്ങളെ കണ്ടെത്തി അവരുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതിനായാണ് എല്ലാവര്‍ഷവും സംഘടന അവാര്‍ഡ് ഏര്‍പെടുത്തിയത്.
ഇന്ന് (ചൊവ്വ) ന്യൂഡല്‍ഹിയിലെ മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ രാധാകൃഷ്ണന്‍ നായര്‍ക്ക് അവാര്‍ഡ് സമ്മാനിക്കും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ ഉന്നത വ്യക്തികള്‍ സംബന്ധിക്കും.

Latest