Connect with us

National

സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 43.50 രൂപ കുറച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: സബ്‌സിഡി ഇല്ലാത്ത എല്‍പിജി ഗ്യാസ് സിലിണ്ടറിന് 43.50 രൂപ കുറച്ചു. രാജ്യാന്തര വിപണിയിലെ എണ്ണവില കുറഞ്ഞതിനെ തുടര്‍ന്നാണിത്. മെയ് 2009ന് ശേഷം സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വില ഇത്രയും കുറയുന്നത് ഇതാദ്യമാണ്.
ഇതോടെ സിലിണ്ടറിന്റെ വില 752 രൂപയില്‍ നിന്ന് 708.50 രൂപയാകും. കഴിഞ്ഞ ആറുമാസത്തിനിടെ സബ്‌സിഡിയില്ലാത്ത സിണ്ടറിന്റെ വില 214 രൂപയാണ് കുറഞ്ഞത്. അകേസമയം സബ്‌സിഡിയുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല.

---- facebook comment plugin here -----

Latest