Connect with us

Palakkad

മണ്ണാര്‍ക്കാട് കെ എസ് ആര്‍ ടി സി ഡിപ്പോയിലെത്തിയ ഡീസലില്‍ മായം

Published

|

Last Updated

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് കെ എസ് ആര്‍ ടി സി സബ് ഡിപ്പോയില്‍ എത്തിയ ഡീസലില്‍ മായം.
ഇന്നലെ പുലര്‍ച്ചെ മൈസൂരിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ നിന്നുമെത്തിയ 12000 ലിറ്റര്‍ ഡീസലിലാണ് മായം കണ്ടെത്തിയത്. ടാങ്കറില്‍ നിന്ന് ഡിപ്പൊയിലെ ടാങ്കിലേക്ക് മാറ്റുന്നതിന്റെ മുന്നോടിയായുളള പ്രാഥമിക പരിശോധനയിലാണ് ചെളി കലര്‍ന്ന വെളളം കണ്ടെത്തിയത്. തുടര്‍ന്ന് വിശദ പരിശോധന നടത്തുകയായിരുന്നു. മായം കണ്ടെത്തിയ ഡീസല്‍ തിരിച്ചയക്കുമെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ അറിയിച്ചു. ഇതിനുമുമ്പ് കൊണ്ടുവന്ന ഡീസലില്‍ വെളളമുള്‍പ്പെടെ മായംകലര്‍ന്നിരുന്നോ എന്ന് കണ്ടെത്താന്‍ ഡിപ്പോയിലെ ഭൂഗര്‍ഭ ഡീസല്‍ ടാങ്ക് വിശദമായ പരിശോധന നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest