Connect with us

International

യു എസ് സന്നദ്ധപ്രവര്‍ത്തകനെ ചൈന അറസ്റ്റ് ചെയ്തു

Published

|

Last Updated

ബീജിംഗ്: കൊറിയന്‍ -അമേരിക്കന്‍ ക്രിസ്ത്യന്‍ സന്നദ്ധപ്രവര്‍ത്തകനെ ചൈന തങ്ങളുടെ വടക്കന്‍ കൊറിയ അതിര്‍ത്തിയില്‍ അറസ്റ്റ് ചെയ്തു. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ ക്രിസ്ത്യന്‍ ആക്ടിവിസ്റ്റുകളുടെ ഇടപെടലിനെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് അറസ്റ്റെന്നാണ് കരുതുന്നത്.
അറസ്റ്റിലായ പീറ്റര്‍ ഹാന്‍ എന്ന 74കാരനുമേല്‍ പണാപഹരണം, വ്യാജ രശീതി നിര്‍മാണം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് ഇദ്ദേഹത്തിന്റെ അഭിഭാഷകന്‍ സാങ് പീഹോങ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ക്രിസ്തുമത വിശ്വാസവും സര്‍ക്കാറിതര സംഘടന നടത്തിക്കൊണ്ടുപോകുന്നതുമാണ് അധികൃതര്‍ ഹാനിനെ ലക്ഷ്യമിടാന്‍ കാരണമെന്ന് പീഹോങ് പറഞ്ഞു. അതിര്‍ത്തിപ്പട്ടണമായ തുമെനില്‍ ഹാന്‍ ഒരു വൊക്കേഷനല്‍ സ്‌കൂള്‍ നടത്തുന്നുണ്ട്. സ്‌കൂള്‍ കെട്ടിടം മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ബേസ് ക്യാമ്പാണെന്ന് കഴിഞ്ഞ മാസം നല്‍കിയ ഒരു അഭിമുഖത്തില്‍ ഹാനിന്റെ ഭാര്യ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ഹാനിനൊപ്പം രണ്ട് അമേരിക്കക്കാരും മൂന്ന് ദക്ഷിണ കൊറിയക്കാരുമുള്‍പ്പെടെയുള്ള സ്‌കൂള്‍ ജീവനക്കാര്‍ അന്വേഷണത്തെ നേരിടുകയായിരുന്നു. ഹാന്‍ ക്രിമിനല്‍ കേസാണ് നേരിടുന്നതെന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest