Connect with us

National

സ്‌പൈസ് ജെറ്റ് വിമാന സര്‍വീസ് നിലച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തുടനീളം സ്‌പൈസ് ജെറ്റ് വിമാന സര്‍വീസ് താറുമാറായി. ഇന്ധന കമ്പനികള്‍ ഇന്ധന വിതരണം നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് വിമാന സര്‍വീസ് മണിക്കൂറുകളോളം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ഇതിനെ തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി.
കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഇന്ധന കമ്പനികള്‍ക്ക് കുടിശ്ശിക അടച്ചു തീര്‍ക്കാാത്തതിനാലാണ് വിതരണം മുടങ്ങിയത്. കമ്പനിയുടെ നിക്ഷേപകര്‍ പിന്‍വലിഞ്ഞതിനെ തുടര്‍ന്നാണ് കമ്പനി നഷ്ടത്തിലേക്ക് പോയത്. പ്രതിസന്ധി പരിഹരിക്കാന്‍ സ്‌പൈസ് ജെറ്റിന് ഏകദേശം 2,000 കോടി രൂപ അനിവാര്യമാണ്. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കമ്പനി സര്‍വീസ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. കമ്പനിക്ക് ഇന്ധനം ലഭിക്കുന്നതിന് ചില പ്രയാസങ്ങള്‍ നേരിടുന്നതുകൊണ്ടാണ് താത്കാലികമയി സര്‍വീസ് നിര്‍ത്തിവെക്കുന്നതെന്ന് കമ്പനി സി ഒ ആ സജീവ് കാപീര്‍ മാധ്യമങ്ങളോട് പറഞ്ഞു. പതിനഞ്ച് ദിവസത്തിനുള്ളില്‍ സ്‌പൈസ് ജെറ്റിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ ആകുമെന്ന് വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സ്‌പൈസ് ജെറ്റിന് 600 കോടി രൂപ വായ്പ നല്‍കാന്‍ മന്ത്രാലയം വിവിധ ബേങ്കുകളോടും ധനസ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Latest