Connect with us

Wayanad

റവന്യൂ മന്ത്രിയുടെ സര്‍വേ അദാലത്ത് ജനുവരിയില്‍

Published

|

Last Updated

കല്‍പ്പറ്റ: റവന്യൂ-സര്‍വ്വെ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് റവന്യൂ വകുപ്പ് മന്ത്രി ജനുവരിയില്‍ വയനാട്ടില്‍ സര്‍വ്വെ അദാലത്ത് നടത്തുമെന്ന് ജില്ലാ കലക്ടര്‍ വി കേശവേന്ദ്രകുമാര്‍ അറിയിച്ചു.
അതിര്‍ത്തിതര്‍ക്കം, വിസ്തീര്‍ണ വ്യത്യാസം, റീസര്‍വെ സബ്ഡിവിഷന്‍, റീസര്‍വെ വ്യത്യാസം, തണ്ടപ്പേര്‍ മാറ്റം, പട്ടയം ലഭിക്കല്‍, ഭൂവിനിയോഗം, ഭൂമിയുടെ തരംമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. ചികിത്സാ ധനസഹായം, ദേശീയ കുടുംബക്ഷേമ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ടനഷ്ടപരിഹാരം തുടങ്ങിയവ ലഭി ക്കാത്തത് സംബന്ധിച്ചും പരാതി നല്‍കാവുന്നതാണ്.
പരാതികള്‍ നിയമക്കുരുക്കിലോ കോടതി വ്യവഹാരങ്ങളിലോ ഉള്‍പ്പെടാത്തവയായിരിക്കണ മെന്ന് അദ്ദേഹം പറഞ്ഞു. വില്ലേജ് ഓഫിസുകള്‍, താലൂക്ക് ഓഫീസുകള്‍, മാനന്തവാടി സബ്കലക്ടര്‍ ഓഫീസ്, കലക്ടറേറ്റ് എന്നിവിടങ്ങളില്‍ 20 ന് വൈകിട്ട് അഞ്ചു വരെ പരാതികള്‍ സ്വീകരിക്കും. പരാതികള്‍ സ്വീകരിക്കുന്നതിന് കലക്ടറേറ്റില്‍ ശിരസ്തദാര്‍ പി പി കൃഷ് ണന്‍കുട്ടി, സീനിയര്‍ സൂപ്രണ്ട് ഐ പി പോള്‍ അലക്‌സാണ്ടര്‍ എന്നിവര്‍ നോഡല്‍ ഓഫീസര്‍മാരായി പ്രതേ്യക സെല്‍ രൂപവത്കരിച്ചു.
പരാതി സ്വീകരിച്ചയുടന്‍ പരാതിക്കാരന് രസീത് നല്‍കും. പരാതികള്‍ ബന്ധപ്പെട്ട ഓഫീസിലേക്ക് അയച്ച് ഉടന്‍ പരിഹാരം കാണുകയും ചെയ്യും. അദാലത്ത് ദിവസം പരാതിക്കാരന്‍ ഈ രസീതുമായി ഹാജരാകണം. റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ പരിഗണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 04936-202251.

Latest