Connect with us

Wayanad

കുട്ടികള്‍ വന്യമൃഗശല്യത്തിനിരയായ സംഭവം: സി ഡബ്യു സി സ്വമേധയാ കേസെടുത്തു

Published

|

Last Updated

കല്‍പ്പറ്റ: നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ ചെട്ട്യാലത്തൂര്‍, കോളോട്, കുണ്ടൂര്‍, മുക്കുറ്റിക്കുന്ന് പ്രദേശങ്ങളില്‍നിന്നും വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ വന്യമൃഗശല്യത്തിനിരയാകുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സി.ഡബ്ല്യു.സി. സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു.
കാട്ടാനയെ കണ്ട് വിരണ്ടോടിയ ബത്തേരി സര്‍വ്വജന സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടി വീണു പരിക്കുപറ്റിയതാണ് ഏറ്റവും ഒടുവില്‍ ഉണ്ടായ സംഭവം.പാട്ടവയല്‍, ചെട്ട്യാലത്തൂര്‍ പ്രദേശങ്ങളില്‍നിന്നും സര്‍വ്വജന സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ ഹെഡ്മാസ്റ്ററോട് സി.ഡബ്ല്യു.സി. ആവശ്യപ്പെട്ടു. കുട്ടികള്‍ക്കുനേരേ നിരന്തരം കാട്ടാനകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യമുണ്ടാകുന്ന പാട്ടവയല്‍, ചെട്ട്യാലത്തൂര്‍ പ്രദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ യാത്രാസൗകര്യം ഉടനടി ഏര്‍പ്പെടുത്താന്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സി.ഡബ്ല്യു.സി. അടിയന്തര ഉത്തരവ് നല്‍കി. രാവിലെയും വൈകുന്നേരങ്ങളിലും വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോകുമ്പോഴും തിരിച്ചുവരുമ്പോഴും അവര്‍ക്ക് ആവശ്യമായ സംരക്ഷണവും സുരക്ഷിതത്വവും നല്‍കണമെന്ന് നിര്‍ദേശിച്ചുകൊണ്ട് സൗത്ത് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന് പ്രത്യേക ഉത്തരവ് നല്‍കി
സി.ഡബ്ല്യു.സി. ചെയര്‍മാന്‍ അഡ്വ. ഫാ. തോമസ് ജോസഫ് തേരകം, മെമ്പര്‍മാരായ ഡോ.പി. ലക്ഷ്മണന്‍, ടി.ബി. സുരേഷ്, ഡോ. ബെറ്റി ജോസ്, അഡ്വ. എന്‍.ജി. ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.

 

Latest