Connect with us

International

കിഴക്കന്‍ ഉക്രൈനില്‍ 7,500 റഷ്യന്‍ സൈനികരെന്ന്

Published

|

Last Updated

കീവ്: കിഴക്കന്‍ ഉക്രൈനില്‍ റഷ്യയുടെ 7,500 സൈനികര്‍ ഉള്ളതായി ഉക്രൈന്‍ പ്രതിരോധ മന്ത്രി. മാസങ്ങളായി ഉക്രൈന്‍ സര്‍ക്കാറുമായി ഇവിടെ റഷ്യന്‍ വിമതര്‍ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുകയാണ്.
കിഴക്കന്‍ ഉക്രൈനിലെ നിലവിലെ അവസ്ഥയില്‍ നിന്ന് ആ പ്രദേശത്തിന് സ്ഥിരത നല്‍കുന്നത് തങ്ങളുടെ മാത്രം പ്രവൃത്തികളെ അടിസ്ഥാനപ്പെടുത്തിയല്ല. 7,500ലധികം വരുന്ന റഷ്യന്‍ സൈന്യം പ്രദേശത്തെ അസ്ഥിരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ സ്ഥിരതയിലേക്ക് നയിക്കുന്നതിന് തങ്ങളുടെ മുമ്പില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. സായുധ സൈന്യത്തിന്റെ അംഗബലം വര്‍ധിപ്പിക്കാന്‍ തങ്ങളും പദ്ധതിയിടുകയാണ്. അടുത്തുതന്നെ പുതിയ പദ്ധതിയുമായി ഉക്രൈന്‍ സര്‍ക്കാര്‍ രംഗപ്രവേശം ചെയ്യുമെന്നും പ്രതിരോധ മന്ത്രി പോള്‍ട്ടോറാക് കൂട്ടിച്ചേര്‍ത്തു. നാറ്റോയുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാനുള്ള, റഷ്യയെ പ്രകോപിക്കുന്ന പുതിയ നടപടിയുമായി കഴിഞ്ഞ ദിവസം ഉക്രൈന്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.

Latest