Palakkad
മര്‍കസ് സമ്മേളനം: സന്ദേശയാത്ര- പാലക്കാട് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു
കോഴിക്കോട്: ഡിസംബര്‍ 18-21 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി സയ്യിദന്മാരും പണ്ഡിതവാഗ്മികളും നയിക്കുന്ന സന്ദേശയാത്രക്കുള്ള സ്വീകരണ പരിപാടിക്ക് രൂപം സുന്നി സംഘടനകള്‍ യോഗം ചേര്‍ന്നു പരിപാടികള്‍ ആവിഷ്കരിച്ചു. വടക്ക് നിന്ന് വരുന്ന യാത്രയെ അലനല്ലൂര്‍ സോണിലെ കരിങ്കല്ലത്താണിയില്‍ വെച്ചും തെക്ക് യാത്രയെ മണ്ണാര്‍ക്കാട് സോണിലെ ഒറ്റപ്പാലത്ത് വെച്ചും സ്വീകരണം നല്കി സമാപന സമ്മേളന കേന്ദ്രമായ കൊപ്പത്തേക്ക് ആനയിക്കും. ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ സിറാജുദ്ദീന് ഫൈസി അധ്യക്ഷം വഹിച്ചു. സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. പ്രചരണ സമിതി കണ്‍വീനര്‍ ഉസ്മാന് സഖാഫി വിഷയാവതരണം നടത്തി. നാസര്‍ സഖാഫി, ഉണ്ണീന്‍കുട്ടി സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.
---- facebook comment plugin here -----