Connect with us

Kasargod

സുന്നിവോയ്‌സ് പ്രചാരണകാലത്തിന് ഉദുമ സോണില്‍ തുടക്കമായി

Published

|

Last Updated

ചട്ടഞ്ചാല്‍: എസ് വൈ എസ് ആചരിച്ചുവരുന്ന സുന്നിവോയ്‌സ് പ്രചാരണകാലം ഈവര്‍ഷം അറുപതാം വാര്‍ഷിക പദ്ധതി ഭാഗമായി സംഘടിപ്പിക്കുന്നു. 60-ാം വാര്‍ഷിക പദ്ധതികളുടെ ഭാഗമായി പുതിയ 60,000 വരിക്കാരെ ചേര്‍ത്തുകൊണ്ടാണ് ഈവര്‍ഷം സുന്നിവോയ്‌സ് പ്രചാരണകാലം പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന ഇ സി പദ്ധതികളാവിഷ്‌കരിച്ചത്.
നവംബര്‍ ഒന്നിനു തുടങ്ങി 30നകം പൂര്‍ത്തിയാകുന്ന സുന്നീ വോയ്‌സ് പ്രചാരണകാലത്തിന് ജില്ലയിലെ ഒമ്പതു സോണുകളിലും ശില്‍പശാലകള്‍ സംഘടിപ്പിക്കും. ശില്‍പശാലയുടെ ജില്ലാതല ഉദ്ഘാടനം ചട്ടഞ്ചാല്‍ സുന്നി സെന്ററില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നിര്‍വഹിച്ചു.
60-ാം വാര്‍ഷികം പ്രമാണിച്ച് ഉദുമ സോണ്‍ പരിധിയിലെ എല്ലാ യൂനിറ്റുകളും 60 പുതിയ വരിക്കാരെ ചേര്‍ക്കാന്‍ ചട്ടഞ്ചാല്‍ സുന്നി സെന്ററില്‍ സോണ്‍ പ്രസിഡന്റ് പടുപ്പ് സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സോണ്‍ സുന്നിവോയ്‌സ് ശില്‍പശാല പദ്ധതികളാവിഷ്‌കരിച്ചു.
കീഴ്ഘടകങ്ങളിലേക്കുള്ള പ്രചാരണകാലം വിജയകമായി പൂര്‍ത്തീകരിക്കാനാവശ്യമായ വിവിധ ഉരുപ്പടികള്‍ കീഴ്ഘടകങ്ങളില്‍ വിതരണം ചെയ്തു. 20നകം യൂനിറ്റ് ഘടകങ്ങള്‍ വരിക്കാരുടെ ഡാറ്റ സര്‍ക്കിള്‍ ഘടകങ്ങള്‍ക്ക് കൈമാറും. സര്‍ക്കിള്‍ ഘടകങ്ങള്‍ ഈമാസം 30നകം വെബ്‌സൈറ്റില്‍ പുതിയ വരിക്കാരുടെ ഡാറ്റകള്‍ പൂര്‍ണമായും അപ്‌ലോഡ് ചെയ്യുന്നതോടെ കാമ്പയിന്‍ ഒന്നാംഘട്ടം പൂര്‍ത്തിയാകും.
ടാര്‍ജറ്റ് പൂര്‍ത്തിയാക്കുന്ന യൂനിറ്റ്, സര്‍ക്കിള്‍ ഘടകങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ വരിക്കാരെ ചേര്‍ക്കുന്ന വിവിധ ഘടകങ്ങള്‍ക്ക് ടാബ്‌ലറ്റ്, ലാപ്‌ടോപ്പ്, ഓഫീസ് ഉപകരണങ്ങള്‍ എന്നിവ സമ്മാനിക്കും.

 

Latest