National
പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ലിറ്ററിന് 1.50 രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തെ 3.75 ആയിരുന്നത് ഇപ്പോള്‍ 5.25 ആയാണ് ഉയര്‍ത്തിയത്. രാജ്യാന്തര വിപണയില്‍ വില കുറഞ്ഞെങ്കിലും തീരുവ വര്‍ധിപ്പിച്ചതോടെ രാജ്യത്ത് പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ധിക്കും.
രാജ്യാന്തര വിപണിയില്‍ പെട്രോളിന് വില കുറയുന്നതിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുവ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോള്‍.
---- facebook comment plugin here -----