Connect with us

Kannur

മനോജ് വധം: സി ബി ഐ ഹരജി നല്‍കി

Published

|

Last Updated

തലശ്ശേരി: ആര്‍ എസ് എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിന്റെ നിയമ നടപടികള്‍ ഇനി എറണാകുളത്തെ സി ബി ഐ പ്രത്യേക കോടതിയില്‍ തുടരും.
കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുത്തതായും പ്രതികളെ വിട്ടുകിട്ടാനും തൊണ്ടി മുതലുകള്‍ കൈമാറാനും ഉത്തരവുണ്ടാകണമെന്നും അപേക്ഷിച്ചു സി ബി ഐ ഉദ്യോഗസ്ഥര്‍ ഇന്നലെ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.
ഡി വൈ എസ് പി. ഹരി ഓംപ്രകാശാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. തങ്കച്ചന്‍ മാത്യു മുഖേന ഹരജി നല്‍കിയത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള രണ്ട് പ്രതികളുടെ റിമാന്‍ഡ് കാലാവധി ദീര്‍ഘിപ്പിക്കാനും സി ബി ഐ അപേക്ഷിച്ചിട്ടുണ്ട്.
ഇത് പ്രകാരം മനോജ് വധക്കേസിലെ രണ്ടും ആറും പ്രതികളായ പാട്യം കിഴക്കേ കതിരൂര്‍ ബ്രഹ്മാവ് മുക്കിലെ കുനിയില്‍ വീട്ടില്‍ സി പി ജിതേഷ് എന്ന നമ്പിടി ജിതേഷിന്റെയും കോട്ടയം പൊയില്‍ പുതുബസാറിലെ ചുളാവില്‍ വീട്ടില്‍ പി സുജിത്ത് എന്ന അച്ചാര്‍ സുജിത്തിന്റെയും റിമാന്‍ഡ് കാലാവധി ഡിസംബര്‍ അഞ്ച് വരെ ജില്ലാകോടതി നീട്ടി.

 

Latest