Connect with us

Malappuram

സ്ത്രീ വോട്ടര്‍മാരെ കണ്ടെത്താന്‍ കുടുംബശ്രീ അംഗങ്ങള്‍ വീടുകളിലേക്ക്

Published

|

Last Updated

മലപ്പുറം: വോട്ടര്‍ പട്ടികയില്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം കുറവുള്ള മണ്ഡലങ്ങളില്‍ പേര് ചേര്‍ക്കുന്നതിന് പ്രത്യേക ക്യാമ്പയിന്‍ നടത്താന്‍ തീരുമാനം.
വോട്ടര്‍പട്ടികയില്‍ പേരില്ലാത്ത സ്ത്രീകളെ കണ്ടെത്താന്‍ കുടുംബശ്രീക്കാര്‍ വീടുകളിലെത്തും. ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം. വേങ്ങര മണ്ഡലത്തിലാണ് ഏറ്റവും കുറവ് സ്ത്രീ വോട്ടര്‍മാരുള്ളത്. കൊണ്ടോട്ടി, ഏറനാട്, മലപ്പുറം, വള്ളിക്കുന്ന്, തിരൂരങ്ങാടി മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാര്‍ കുറവാണ്.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ക്യാമ്പസുകള്‍ കേന്ദ്രീകരിച്ചും വിപുലമായ പ്രചാരണം നടത്തും. ക്യാമ്പസ് അമ്പാസഡര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല. കൂടുതല്‍ സ്ത്രീ വോട്ടര്‍മാരെ ചേര്‍ക്കുന്ന സി ഡി എസ് ചെയര്‍പേഴ്‌സന്‍മാര്‍ക്കും ക്യാമ്പസ് അമ്പാസഡര്‍മാര്‍ക്കും അവാര്‍ഡ് നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്കും പുതിയ വോട്ടര്‍മാര്‍ക്കും നവംബര്‍ 25 വരെ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. 2015 ജനുവരി ഒന്നിന് 18 വയസ്സ് തികയുന്നവര്‍ക്ക് പേര് ചേര്‍ക്കാം.
രലീ.സലൃമഹമ.ഴീ്.ശി/ലൃലഴശേെൃമശേീി ലാണ് പേര് ചേര്‍ക്കേണ്ടത്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തി രേഖകള്‍ പരിശോധിക്കും. വയസ്, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് പരിശോധനക്ക് നല്‍കണം.
വോട്ടര്‍പട്ടികയിലെ ഫോട്ടോ മാറ്റുന്നതിനും സംവിധാനം ഉപയോഗപ്പെടുത്താം. 2,756,139 പേരാണ് ജില്ലയിലുള്ള ആകെ വോട്ടര്‍മാര്‍ . ഇതില്‍ 1358747 പുരുഷന്‍മാരും 1397392 സ്ത്രീകളുമാണ്. 193847 വോട്ടര്‍മാരുള്ള വണ്ടൂരിലാണ് കൂടുതല്‍ വോട്ടര്‍മാരുള്ളത്. കരട് വോട്ടര്‍പട്ടിക പ്രകാരമുള്ള വോട്ടര്‍മാരുടെ എണ്ണം താഴെ നല്‍കുന്നു.

Latest