Connect with us

Gulf

ലുലുവില്‍ മലേഷ്യന്‍ ഭക്ഷ്യോത്സവം തുടങ്ങി

Published

|

Last Updated

ദുബൈ: മലേഷ്യന്‍ കാര്‍ഷിക ഭക്ഷ്യോത്പന്ന ഉത്സവം ബര്‍ശ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആരംഭിച്ചു.
മലേഷ്യന്‍ കൃഷി മന്ത്രി വൈബി ദാത്തോശ്രീ ഇസ്മാഈല്‍ സബ്‌റി ബിന്‍ യാക്കൂബ് മുഖ്യാതിഥി ആയിരുന്നു. ലുലു ഗ്രൂപ്പ് എം ഡി. എം എ യൂസുഫലി, എക്‌സി. ഡയറക്ടര്‍മാരായ എം എ അശ്‌റഫലി, എം എ സലീം തുങ്ങിയവര്‍ പങ്കെടുത്തു.
70 ഇനം പച്ചക്കറികള്‍ വില്‍പനക്കുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശ്‌റഫ് അലി പറഞ്ഞു. മലേഷ്യന്‍ ഫെഡറല്‍ അഗ്രിക്കള്‍ച്ചര്‍ മാര്‍ക്കറ്റിംഗ് അതോറിറ്റി ചെയര്‍മാന്‍ ഹാജി ബദ്‌റുദ്ദീന്‍ ബിന്‍ അമീറുദ്ദീന്‍, അഗ്രിക്കള്‍ച്ചര്‍ കൗണ്‍സിലര്‍ തുവാന്‍ ഖമറുല്‍ അലിഫ് ബിന്‍ ഖുവാന്‍സോ, ലുലു ഫാര്‍ ഈസ്റ്റ് ഓപറേഷന്‍സ് ഡയറക്ടര്‍ രാജ്‌മോഹന്‍ നായര്‍ തുടങ്ങിയവരും പങ്കെടുത്തു.

---- facebook comment plugin here -----

Latest