Connect with us

Palakkad

ശബരിമല മേല്‍ശാന്തിക്ക് സ്വീകരണം നല്‍കി

Published

|

Last Updated

കൊപ്പം: നിയുക്ത ശബരിമല മേല്‍ശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിപ്പാടിനും മുന്‍മേല്‍ശാന്തി ഏഴിക്കോട് ശശിനമ്പൂതിരിപ്പാടിനും തിരുവേഗപ്പുറ മഹാക്ഷേത്രത്തിലും കൊപ്പം പുന്നറ ശിവക്ഷേത്രത്തിലും സ്വീകരണം നല്‍കി. തിരുവേഗപ്പുറ മഹാ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ സേവാ സമിതി പ്രസിഡന്റ് രാമന്‍ ഭട്ടതിരിപ്പാട് അധ്യക്ഷതവഹിച്ചു. ട്രഷറര്‍ മാധവന്‍ നമ്പൂതിരി പ്രസംഗിച്ചു.
ഡിസംബര്‍ രണ്ടിന് ക്ഷേത്രത്തില്‍ നടത്തുന്ന ദ്വാദശാഹ സത്രത്തിന്റ നോട്ടീസ് ശബരിമല മേല്‍ശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിപ്പാട് പ്രകാശനം ചെയ്തു. കൊപ്പം പുന്നറ ശിവക്ഷേത്രത്തില്‍ ക്ഷേത്രം മേല്‍ശാന്തി ത്രിവിക്രമന്‍ എമ്പ്രാന്തിരി പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചു. ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് കക്കാട്ടുമന രവീന്ദ്രന്‍ നമ്പൂതിരിപ്പാട് അധ്യക്ഷനായി. ക്ഷേത്രം തന്ത്രി ഈക്കാട്ട്മന നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, സതീശ് പുന്നറ, പി എം കൃഷ്ണന്‍നമ്പൂതിരി, കൃഷ്ണമൂര്‍ത്തി, എം പി സതീശന്‍ പ്രസംഗിച്ചു.

Latest