Connect with us

National

മഹാരാഷ്ട്ര സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ 31ന്

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ ബി ജെ പി സര്‍ക്കാര്‍ ഈ മാസം 31ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചതാണ് ഇക്കാര്യം. പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംബന്ധിക്കും. പശ്ചിമ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. പുതിയ മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കുമെന്നും പാര്‍ട്ടി വക്താക്കള്‍ കൂട്ടിച്ചേര്‍ത്തു.
പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി ഗവര്‍ണര്‍ സി വിദ്യാസാഗറിനെ കണ്ട് പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള സന്നദ്ധത അറിയിക്കും. അതേസമയം, എപ്പോഴാണ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുക എന്ന കാര്യം വ്യക്തമല്ല.
നിയമസഭാ അംഗങ്ങളുടെ യോഗത്തില്‍ ബി ജെ പി നേതാവ് രാജ്‌നാഥ് സിംഗ് സംബന്ധിക്കും. നേതാക്കളായ ജെ പി നദ്ദ, ഓം പ്രകാശ് മാതൂര്‍, രാജീവ് പ്രതാപ് റുദി എന്നിവരും നിയമസഭാ അംഗങ്ങളുടെ യോഗത്തില്‍ പങ്കെടുക്കും.
ദിവസങ്ങള്‍ നീണ്ടുനിന്ന ആശങ്കകള്‍ക്കവസാനമാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ സജീവമായിരിക്കുന്നത്. ശിവസേനക്ക് ബി ജെ പിയുമായി നിലനിന്നിരുന്ന അസ്വാരസ്യമാണ് സര്‍ക്കാര്‍ രൂപവത്കരണത്തില്‍ ഇതുവരെ കല്ലുകടിയായിരുന്നത്.

---- facebook comment plugin here -----

Latest