Connect with us

Kasargod

ഒമ്പത് കേന്ദ്രങ്ങളില്‍ ലീഡേഴ്‌സ് അസംബ്ലി

Published

|

Last Updated

കാസര്‍കോട്: സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയവുമായി ഫെബ്രുവരിയില്‍ മലപ്പുറത്ത് നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പരസ്യ പ്രചാരണങ്ങള്‍ക്ക് തുടക്കംകുറിച്ച് ജില്ലയില്‍ ഒമ്പത് സോണ്‍ കേന്ദ്രങ്ങളില്‍ ലീഡേഴ്‌സ് അസംബ്ലി സംഘടിപ്പിക്കാന്‍ സുന്നി സെന്ററില്‍ നടന്ന ജില്ലാ എസ് വൈ എസ് ഇഅ്തിസാം ക്യാമ്പ് തീരുമാനിച്ചു.
നവംബര്‍ അഞ്ചിനകം നടക്കുന്ന അസംബ്ലിയില്‍ ഫെബ്രുവരി വരെയുള്ള രണ്ടാംഘട്ട കര്‍മ പദ്ധതിയുടെ പഠനവും പ്രായോഗിക വത്കരണ സംബന്ധമായ ചര്‍ച്ചയും നടക്കും. 26ന് പരപ്പയില്‍ ഉദ്ഘാടനം നടക്കും. 29ന് മഞ്ചേശ്വരത്തും 30ന് ഉദുമയിലും അസംബ്ലി നടക്കും.
സോണ്‍ എസ് വൈ എസ് പ്രവര്‍ത്തക സമിതിയംഗങ്ങള്‍, ഇസി അംഗങ്ങള്‍, സര്‍ക്കിള്‍ എസ് വൈ എസ്, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഭാരവാഹികള്‍, യൂണിറ്റ് എസ് വൈ എസ് പ്രസിഡന്റ്, സെക്രട്ടറി, ഇ സി ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍ എന്നിവരാണ് ലീഡേഴ്‌സ് അസംബ്ലിയില്‍ പ്രതിനിധികള്‍. അസംബ്ലി പ്രകടനത്തോടെ സമാപിക്കും. സംസ്ഥാന കമ്മറ്റി പരിശീലനം നല്‍കിയ ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ജില്ലാതല പഠനക്യാമ്പ് ഇഅ്തിസാം എസ് വൈ എസ് സംസ്ഥാന കമ്മറ്റിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കിെവള്ളൂര്‍ അധ്യക്ഷത വഹിച്ചു. പ്രസ്ഥാന ചരിത്രം എന്ന വിഷയത്തില്‍ സുന്നിവോയ്‌സ് എഡിറ്റര്‍ അലവിക്കുട്ടി ഫൈസി എടക്കര ക്ലാസ്സെടുത്തു.
സമ്മേളന ഭാഗമായി ജില്ലയില്‍ സംഘടിപ്പിക്കുന്ന എലൈറ്റ് അസംബ്ലി, മുഅല്ലിം സംഗമം, എമിനന്‍സ് അസംബ്ലി, മുതഅല്ലിം സമ്മേളനം, ഫാമിലി സ്‌കൂള്‍, കൃഷിത്തോട്ടം, ദഅ്‌വാ പ്രഭാഷണം തുടങ്ങിയ വിവിധ പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കി. സംഘടനാ കാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി സ്വാഗതം പറഞ്ഞു.

 

Latest