Connect with us

Kozhikode

മസ്ജിദ് സേവകര്‍ക്ക് സര്‍വീസ് രജിസ്റ്ററും ക്ഷേമനിധിയും ഏര്‍പ്പെടുത്തുന്നു

Published

|

Last Updated

കോഴിക്കോട്: കേരളത്തിലെ മസ്ജിദുകളില്‍ സേവനം ചെയ്യുന്ന ഖത്വീബ്, ഇമാം, മുദര്‍രിസ്, മുഅദ്ദിന്‍ എന്നിവര്‍ക്കും അറബിക് കോളജ്, ശരീഅത്ത് കോളജ്, ദഅ്‌വാ കോളജ് എന്നിവയിലെ മതാധ്യാപകര്‍ക്കും സര്‍വീസ് രജിസ്റ്ററും ക്ഷേമനിധിയും ഏര്‍പ്പെടുത്താന്‍ സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) തീരുമാനിച്ചു.
സേവന സുരക്ഷയും ജോലി സുരക്ഷയും ഉറപ്പുവരുത്തുന്നതോടൊപ്പം സര്‍വീസ് രജിസ്റ്റര്‍ ഉള്ളവര്‍ക്ക് 60 വയസ്സ് കഴിഞ്ഞാല്‍ എസ് എം എ സംസ്ഥാന ക്ഷേമ ബോര്‍ഡില്‍ നിന്നും സ്ഥിരം ക്ഷേമ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും. ക്ഷേമനിധി അംഗങ്ങള്‍ക്ക് ക്ഷേമ ബോര്‍ഡ് നടപ്പാക്കുന്ന വിവാഹം, ചികിത്സ, ഭവന നിര്‍മാണം എന്നിവക്കുള്ള സഹായങ്ങളും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എസ് എം എ സംസ്ഥാന കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04952772848. ഇമെയില്‍ sma.samastha@gmail.com
അംഗീകാരത്തിന് അപേക്ഷിച്ച 30 മാനേജിംഗ് കമ്മിറ്റികള്‍ക്ക് അംഗീകാരം നല്‍കുകയും മദ്‌റസാ നിര്‍മാണ സഹായത്തിനപേക്ഷിച്ച മദ്‌റസകള്‍ക്ക് സഹായം അനുവദിക്കുകയും ചെയ്തു.
കോഴിക്കോട് സമസ്ത സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.
കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് പി എം എസ് തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പ്രൊഫ. കെ എം എ റഹീം, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം സംബന്ധിച്ചു.

Latest