Connect with us

Gulf

ലതീഫ ഹോസ്പിറ്റലിന് രാജ്യാന്തര പുരസ്‌കാരം

Published

|

Last Updated

ദുബൈ: ഡി എച്ച് എക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സ്ഥാപനമായ ലത്തീഫ ഹോസ്പിറ്റലിന് രാജ്യന്തരം പുരസ്‌ക്കാരം.
ദ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഗൈനക്കോളജിക്കല്‍ ലാപ്രോസ്‌കോപിയുടെ ഗൈനക്കോളജിക്കല്‍ മിനിമലി ഇന്‍വാസീവ് സര്‍ജറിയിലെ വൈദഗ്ധ്യത്തിനാണ് രാജ്യാന്തര അംഗീകാരം ലത്തീഫ ഹോസ്പിറ്റലിനെ തേടിയെത്തിയത്. രാജ്യാന്തര നിലവാരമുള്ള ചികിത്സ ഉറപ്പാക്കുന്നതില്‍ ഇത്തരം രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍ ഡി എച്ച് എക്ക് കരുത്തു പകരുമെന്ന് ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഈസ അല്‍ മൈദൂര്‍ വ്യക്തമാക്കി.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കിടയില്‍ തുടര്‍വിദ്യാഭ്യാസ പരിപാടികളും ഡി എച്ച് എ നടത്തുന്നുണ്ടെന്നും അല്‍ മൈദൂര്‍ വ്യക്തമാക്കി.

 

Latest