Thrissur
പുളിഞ്ചേരി റോഡില്‍ കോഴിത്തോടിന്റെ പാര്‍ശ്വഭിത്തി ഇടിഞ്ഞത് ഭീഷണിയായി
പാവറട്ടി: പുളിഞ്ചേരി റോഡില്‍ കോഴിത്തോടിന്റെ പാര്‍ശ്വഭിത്തി ഇടിഞ്ഞത് ഭീഷണിയായി. തോടിന്റെ പടിഞ്ഞാറ് വശത്തെ ഭിത്തിയാണ് മൂന്ന് മീറ്ററിലേറെ ഇടിഞ്ഞത്.
കനത്ത മഴയില്‍ ബാക്കി ഭാഗവും ഇടിഞ്ഞ് വീഴുമെന്ന അവസ്ഥയിലാണ്. ഇതുമൂലം തോടിനോട് ചേര്‍ന്ന വഴിയിലൂടെ കാല്‍നട പോലും സാധ്യമല്ലാതായി. കാക്കശ്ശേരിയില്‍ നിന്ന് കാല്‍നടയാത്രക്കാര്‍ക്ക് പാവറട്ടിയിലേക്കുള്ള എളുപ്പ വഴിയാണിത്.
വിദ്യാര്‍ഥികളും തൊഴിലാളികളും ഇതുവഴിയാണ് യാത്ര ചെയ്യുന്നത്. തോടിന്റെ പാര്‍ശ്വഭിത്തി ഇടിഞ്ഞതോടെ കാല്‍നട മുടങ്ങിയ മട്ടാണ്. പാവറട്ടി പഞ്ചായത്തിന്റെ കീഴിലാണ് തോടിന്റെ ഈ ഭാഗം. പാവറട്ടി, എളവള്ളി, മുല്ലശ്ശേരി, പഴയ തൈക്കാട് എന്നീ പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്നതാണ് കോഴിത്തോട്.
---- facebook comment plugin here -----