Connect with us

Palakkad

നോക്കു കൂലി നല്‍കാത്തതില്‍ സി ഐ ടി യുക്കാരുടെ മര്‍ദ്ദനം

Published

|

Last Updated

വടക്കഞ്ചേരി: നോക്കുകൂലി നല്‍കാത്തതിനെതുടര്‍ന്ന് ചുമട്ട് തൊഴിലാളികള്‍ ചേര്‍ന്ന് ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി. മിനിലോറിയില്‍ കൊക്കോ ചെടികളുമായി പാലക്കുഴിയില്‍ ഇറക്കിയശേഷം തിരിച്ച് വരുകയായിരുന്ന കുഴല്‍മന്ദം, തേന്‍കുറിശി മാഞ്ഞാംകുളമ്പ് കൊളത്തംപാടം ചാമിയുടെ മകന്‍ പ്രകാശിനെ(31)യാമ് മര്‍ദ്ദനമേറ്റത്. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ വാല്‍ക്കുളമ്പില്‍ വെച്ചാണ് മര്‍ദ്ദനം നടന്നത്. ലോഡിറക്കി തിരിച്ച് വരുകയായിരുന്ന മിനിലോറിയെ വാല്‍ക്കുളമ്പില്‍ വെച്ച് സി ഐ ടി യു യൂനിയന്‍ ചുമട്ട് തൊഴിലാളികള്‍ തടഞ്ഞ് നിര്‍ത്തുകയും നോക്ക് കൂലി നല്‍കാത്തതിനെ തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പ്രകാശന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കണ്ടാലറിയുന്ന പത്തോളം സി ഐ ടി യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

---- facebook comment plugin here -----

Latest