Connect with us

Kerala

മാരുതി സിയാസിന്റെ മുന്തിയ വകഭേദം അടുത്ത വര്‍ഷം ആദ്യം

Published

|

Last Updated

marutഇടത്തരം സെഡാനായ സിയാസിന്റെ മുന്തിയ വകഭേദം മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അടുത്ത വര്‍ഷം ആദ്യം പുറത്തിറക്കും. സെഡ് പ്ലസ് എന്നു പേരുള്ള വകഭേദത്തില്‍ സെഡ്(ഒ) മോഡലിലുള്ള സൗകര്യങ്ങള്‍ക്കു പുറമെ ടച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനവും ലഭ്യമാവും. സാധാരണ “സെഡ് വകഭേദത്തില്‍ നിന്നു വ്യത്യസ്തമായി 15 ഇഞ്ചിനു പകരം 16 ഇഞ്ച് അലോയ്, ഫാബ്രിക്കും ലതറും ചേര്‍ന്ന അപ്‌ഹോള്‍സ്ട്രിക്കു പകരം പൂര്‍ണമായും ലതറിലുള്ള അപ്‌ഹോള്‍സ്ട്രി തുടങ്ങിയവയാണു “സെഡ്(ഒ) വകഭേദത്തിലെ സവിശേഷതകള്‍.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ വില്‍പ്പനയ്ക്കുള്ള “സിയാസ് നാലു വകഭേദങ്ങളിലാണു ലഭിക്കുക: വി, വി പ്ലസ്, സെഡ്, സെഡ്(ഒ). രൂപഭംഗിയില്‍ തെല്ലും വിട്ടുവീഴ്ച ചെയ്യാതെയാണു ഹ്യുണ്ടായിയുടെ “വെര്‍ണ, ഫോക്‌സ്‌വാഗന്‍ “വെന്റോ, സ്‌കോഡ “റാപിഡ് എന്നിവയ്‌ക്കൊപ്പം അടുത്തയിടെ വിപണിയിലെത്തിയ ഹോണ്ട “സിറ്റിയോടും പടവെട്ടേണ്ട “സിയാസിനെ മാരുതി സുസുക്കി അവതരിപ്പിക്കുന്നത്.

 

 

 

Latest