Connect with us

Kerala

അഭയ കേസ്: രേഖകള്‍ വീണ്ടും പരിശോധിക്കണമെന്ന് കോടതി

Published

|

Last Updated

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ ആന്തരിക പരിശോധനാഫലം രേഖപ്പെടുത്തിയ രേഖകള്‍ വീണ്ടും പരിശോധിക്കണമെന്ന് കോടതി ഉത്തരവ്. രജിസ്റ്ററില്‍ കൃത്രിമം കാട്ടിയെന്ന പരാതിയില്‍ തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്.
പ്രധാന തെളിവുകള്‍ പ്രതിഭാഗം തന്നെ സമര്‍പ്പിച്ചിരുന്നെങ്കിലും പ്രതികളോട് വീണ്ടും വിശദീകരണം തേടേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. തെളിവുകള്‍ ഹാജരാക്കാന്‍ പ്രതികള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാല്‍ കേസ് ഈ മാസം 20ലേക്ക് മാറ്റി.
പൊതു പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹരജിയില്‍ കോടതി നേരിട്ട് കേസെടുക്കുയായിരുന്നു.

---- facebook comment plugin here -----

Latest