Ongoing News
സഞ്ജു സാംസണ്‍ ട്വന്റി20 ടീമില്‍

മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. ഈ മാസം 22ന് കട്ടക്കിലാണ് മത്സരം. സ്പിന്നര്‍ അക്ഷര്‍ പട്ടേലിനെ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ സെലക്ഷന്‍ കമ്മിറ്റി ഉള്‍പ്പെടുത്തി.ഏകദിന ടീമില്‍ മറ്റ് മാറ്റങ്ങളില്ല.
ട്വന്റി 20 ടീം: എം.എസ്.ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, സ്റ്റുവര്‍ട്ട് ബിന്നി, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കരണ്‍ ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, മനീഷ് പാണ്ഡെ, ഉമേഷ് യാദവ്, സഞ്ജു സാംസണ്‍.
---- facebook comment plugin here -----