International
ഫ്രഞ്ച് സാമ്പത്തിക ശാസത്രജ്ഞന്‍ ഷോണ്‍ ടിറോളിന് 2014ലെ സാമ്പത്തിക നൊബേല്‍
സ്റ്റോക്‌ഹോം: 2014ലെ സാമ്പത്തിക നൊബേല്‍ സമ്മാനം ഫ്രഞ്ച് സാമ്പത്തിക ശാസത്രജ്ഞന്‍ ഷോണ്‍ ടിറോളിന്. മാര്‍ക്കറ്റ് പവറിനെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും അദ്ദേഹം നടത്തിയ പഠനങ്ങള്‍ക്കാണ് സമ്മാനം നല്‍കുന്നതെന്ന് നൊബേല്‍ ജൂറികള്‍ വ്യക്തമാക്കി. ദി തിയറി ഓഫ് ഇന്‍ഡസ്ട്രിയല്‍ ഓര്‍ഗനൈസേഷന്‍, ഗെയിം തിയറി തുടങ്ങി 10 പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. സാമ്പത്തിക, ധനകാര്യ മേഖലകളിലായി 200 ഓളം പ്രഫഷണല്‍ ലേഖനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ആധുനിക ലോകത്തെ മികച്ച സാമ്പത്തിക വിദഗ്ധനാണ് ഇദ്ദേഹമെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് ചൂണ്ടിക്കാട്ടി.







