Connect with us

International

അമേരിക്കയില്‍ മറ്റൊരാള്‍ക്ക് കൂടി എബോള സ്ഥിരീകരിച്ചു

Published

|

Last Updated

ദള്ളാസ്: അമേരിക്കയില്‍ മറ്റൊരു ആരോഗ്യപ്രവര്‍ത്തകന് കൂടി എബോള വൈറസ്ബാധ സ്ഥിരീകരിച്ചു. എബോള രോഗിയെ പരിചരിച്ചിരുന്ന ഇദ്ദേഹം അമേരിക്കയിലെ ടെക്‌സാസ് ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ്. ടെക്‌സാസിലെ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ നടത്തിയ ആദ്യഘട്ട പരിശോധനയില്‍ തന്നെ ഇദ്ദേഹത്തിന് വൈറസ് ബാധയുള്ളതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ചെറിയ പനി ഇദ്ദേഹത്തിനുണ്ടായിരുന്നതായും ശേഷം നടത്തിയ പരിശോധനയില്‍ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒറ്റക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. നേരത്തെ വൈറസ് ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ ഒരാള്‍ മരിച്ചിരുന്നു. രണ്ടാമതൊരാള്‍ക്കും എബോള വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചെന്ന് ടെക്‌സാസ് ആശുപത്രിയിലെ ഡോ. ഡേവിഡ് ലേകി പറഞ്ഞു. രോഗം മറ്റുള്ളവരിലേക്ക് കൂടുതല്‍ പടരാതിരിക്കാന്‍ വേണ്ട നടപടികളെല്ലാം സ്വീകരിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ വൈറസ് ബാധ കണ്ടെത്തിയ വ്യക്തിയെ അഭിമുഖം നടത്തി. ഇദ്ദേഹവുമായി ബന്ധം പുലര്‍ത്തിയിരുന്ന മറ്റു വ്യക്തികളും ഇപ്പോള്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. തോമസ് എറിക് ഡങ്കന്‍ എന്ന വ്യക്തിയാണ് എബോള വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച അമേരിക്കയിലെ ദള്ളാസിലെ ആശുപത്രിയില്‍ വെച്ച് മരിച്ചിരുന്നത്.

Latest