Kerala
മന്ത്രവാദത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
പത്തനംതിട്ട: മന്ത്രവാദത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ബന്ധുക്കളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. യുവതിയുടെ പിതൃസഹോദരന് വത്സന്, മിനോഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യന്‍ ശിക്ഷാനിയമം 304-ാം വകുപ്പ് പ്രകാരം ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തു.
വടശേരിക്കര കുമ്പളത്താമണ്‍ കലശക്കുഴിയില്‍ പ്രസന്നകുമാറിന്റെ മകള്‍ ആതിരയാണു (19)മരിച്ചത്. പിതൃസഹോദരന് വത്സന്റെ പുത്തന്‍പീടികയിലുള്ള വീട്ടില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിയെ ശനിയാഴ്ച രാത്രി എട്ടോടെ മരിച്ചനിലയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കൈകളിലും മുഖത്തും പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു.
---- facebook comment plugin here -----