Connect with us

First Gear

വര്‍ണപ്പകിട്ടില്‍ ഹീറോ മാസ്‌ട്രോ

Published

|

Last Updated

maestroഹീറോ മോട്ടോ കോര്‍പിന്റെ 110 സി സി സ്‌കൂട്ടറായ മാസ്‌ട്രോ പുത്തന്‍ വര്‍ണപ്പകിട്ടുമായെത്തുന്നു.ഇനി മുതല്‍ റിട്രോ ഗ്രേഡ് ചുവപ്പിന്റെയും വെളുപ്പിന്റെയും സങ്കലനമായ ഗ്രൂവി മെഡ്‌ലിയിലും വില്‍പ്പന്‌ക്കെത്തും. കൂടാതെ പാന്തര്‍ ബ്ലാക്ക്, മാഗ്നറ്റിക് മാറ്റ് ഗ്രേ, ഫോഴ്‌സ് സില്‍വര്‍, വൈറ്റല്‍ വൈറ്റ്, ബ്ലേസിങ് റെഡ്, ഇലക്ട്രിക് ബ്ലൂ നിറങ്ങളിലും മാസ്‌ട്രോ വിപണിയിലുണ്ട്. പുരുഷന്‍മാരെ ലക്ഷ്യമിട്ടാണ് ഹീറോ പ്രധാനമായും മാസ്‌ട്രോ അവതരിപ്പിച്ചിരിക്കുന്നത്.

തിരക്കിനിടയിലും വേറിട്ടു നിര്‍ത്താനായി ചുവപ്പ് – വെളുപ്പ് വര്‍ണ സങ്കലനത്തിനൊപ്പം പരിഷ്‌കരിച്ച ഗ്രാഫിക്‌സും ഹീറോ മാസ്‌ട്രോയ്ക്കു നല്‍കിയിട്ടുണ്ട്. അതേസമയം കാഴ്ചയിലെ മാറ്റത്തിനപ്പുറം സാങ്കേതിക വിഭാഗത്തില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 52,360 രൂപയാണു സ്‌കൂട്ടറിനു മുംബൈയിലെ എക്‌സ് ഷോറൂം വില.

 

---- facebook comment plugin here -----

Latest