Connect with us

Ongoing News

പ്രഥമ ബീച്ച് ഫുട്‌ബോള്‍ ജനുവരിയില്‍

Published

|

Last Updated

കൊച്ചി: ഇന്ത്യയിലെ ആദ്യ പ്രഫഷണല്‍ ബീച്ച് ഫുട്‌ബോള്‍ ലീഗിന് അടുത്തവര്‍ഷം ജനുവരിയില്‍ കോഴിക്കോട് വേദിയാവും. അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്റെ അംഗീകാരത്തോടെ കേരള ഫുട്ബാള്‍ അസോസിയേഷനും ഇ എസ് എ മീഡിയയും ചേര്‍ന്നാണ് പ്രഥമ ബീച്ച് ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ലീഗിന്റെ ലോഗോ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കെ എഫ് എ പ്രസിഡന്റ് കെ എം ഐ മേത്തര്‍ പുറത്തിറക്കി.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാളിന്റെ ചെറു മാതൃകയിലാവും ബീച്ച് ഫുട്‌ബോള്‍ ലീഗ് സംഘടിപ്പിക്കുന്നത്. ഒന്നാം പതിപ്പിപ്പില്‍ കൊച്ചി, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ടീമുകളായിരിക്കും മാറ്റുരയ്ക്കുക. സ്വീകാര്യതയനുസരിച്ച് അടുത്ത സീസണോടെ ടീമുകളുടെ എണ്ണം ഉയര്‍ത്തു. ഫ്രാഞ്ചൈസികള്‍ക്കാവും ടീമുകളുടെ ഉടമസ്ഥാവകാശം.
കെ. എഫ് .എ നടത്തുന്ന ട്രയല്‍സിലൂടെയും മത്സരങ്ങളിലൂടെയും കണ്ടെത്തുന്ന കളിക്കാരെ ലേലത്തിലൂടെ ഫ്രാഞ്ചൈസികള്‍ക്ക് സ്വന്തമാക്കാം. ഒരു ടീമിന് മൂന്ന് വിദേശ താരങ്ങളടക്കം പത്ത് കളിക്കാരെ സ്വന്തമാക്കാം. അഞ്ചംഗ ടീം ആയിരിക്കും മത്സരിക്കുക. രാജ്യാന്തര ഫുട്ബാള്‍ ഫെഡറേഷന്‍ (ഫിഫ)യുടെ കീഴിലുള്ള ബീച്ച് ഫുട്ബാളിന് ബ്രസീല്‍, അര്‍ജന്റീന, യൂറോപ്പ്, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ സ്വീകാര്യതയാണുള്ളത്. രണ്ടു വര്‍ഷത്തെ ഇടവേളയില്‍ ഫിഫ ബീച്ച് സോക്കര്‍ ലോകകപ്പും സംഘടിപ്പിക്കാറുണ്ട്.
കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടല്‍ തീരമുള്ള കേരളത്തിന് ബീച്ച് ഫുട്ബാളില്‍ ഉയരാനുള്ള സാധ്യതകണക്കിലെടുത്താണ് ലീഗ് സംഘടിപ്പിക്കുന്നതെന്ന് കെ . എം ഐ മേത്തര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ കെ എഫ് എ ജനറല്‍ സെക്രട്ടറി പി. അനില്‍ കുമാര്‍, ഇ എസ് എ മീഡിയ സി ഇ ഒ ജെബി മാത്യൂസ് എന്നിവര്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest