Connect with us

Wayanad

ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അതുല്യം പതാക ഉയര്‍ത്തി

Published

|

Last Updated

കല്‍പ്പറ്റ: അതുല്യം സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അതുല്യം പതാക ഉയര്‍ത്തി.
ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ് എന്‍.കെ.റഷീദ് പതാക ഉയര്‍ത്തി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.പി.ശ്രീകുമാര്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, ഫിനാന്‍സ് ഓഫീസര്‍ വി.സി.രാജപ്പന്‍, പി.അഷ്‌റഫ്, കെ.സലീം, കെ.സി.നാരായണന്‍, കെ.ഗണേഷ് ബാബു, അതുല്യം സ്റ്റാഫ് പി.വി.ജാഫര്‍ എന്നിവര്‍ പങ്കെടുത്തു.
കല്‍പ്പറ്റ നഗരസഭയില്‍ ചെയര്‍മാന്‍ പി.പി.ആലി പതാക ഉയര്‍ത്തി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കേയംതൊടി മൂജീബ്, കൗണ്‍സിലര്‍മാരായ ആയിഷ പള്ളിയാല്‍, ശശീധരന്‍ മാസ്റ്റര്‍, സെക്രട്ടറി കെ.മനോഹരന്‍, സൂപ്രണ്ട് സത്യബാബു, ജില്ലാ സാക്ഷരതാ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്തപ്രസാദ്, കെ.ആര്‍.പിമാരായ ചന്ദ്രന്‍ കെനാത്തി, വാസന്തി.പി.വി, ചിത്രാദേവി, പ്രേരക്മാരായ മഞ്ജുഷ.എ.പി, പു,ഷ്പലത.എം, സനില.പി.ഡി, അനിത.പി.വി എന്നിവര്‍ പങ്കെടുത്തു.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡണ്ട് പി.കെ.അനില്‍കുമാറും സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡണ്ട് എ.എസ്. വിജയയും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി.ആലിയും പതാക ഉയര്‍ത്തി. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രസിഡണ്ടുമാര്‍ പതാക ഉയര്‍ത്തി. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, കെ.ആര്‍.പി.മാര്‍, പ്രേരക്മാര്‍ എന്നിവര്‍ പങ്കെടുത്തു.

Latest