Kerala
പോത്തന്‍കോട് ബിജെപി പ്രവര്ത്തകന് വെട്ടേറ്റു
തിരുവനന്തപുരം: പോത്തന്‍കോട് ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. കണ്ണന് എന്ന ബിജെപി പ്രവര്‍ത്തകനാണ് വെട്ടേറ്റത്. സംഘര്‍ഷത്തെത്തുടര്‍ന്ന് സ്ഥലത്ത് നികരോധനാജ്ഞ പ്രഖ്യാപിച്ചു.
ബിജെപി പ്രവര്‍ത്തകന്റെ നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണിപ്പോള്. ഇന്നലെ പോത്തന്‍കോട് പ്ലാമൂട്ടില്‍ ഉണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് ഇരു പാര്‍ട്ടികളും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനിടയിലാണ് വീണ്ടും സംഘര്‍ഷം ഉണ്ടായത്. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ റാലിക്കെതിരെ കല്ലേറുണ്ടായതിനെത്തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചു.
---- facebook comment plugin here -----