National
മോദിക്ക് കമല്‍ഹാസന്റെ മറുപടി; ശുചീകരണം പി ആര് ജോലിയല്ല
ചെന്നൈ: സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായുള്ള ക്ലീന്‍ ഇന്ത്യ ചലഞ്ചിന് വെല്ലുവിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കമല്‍ഹാസന്റെ മറുപടി. പ്രധാനമന്ത്രി വെല്ലുവിളിച്ചവരില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ 20 വര്‍ഷമായി താനും തന്റെ ആരാധകരും തുടരുന്ന പ്രവര്‍ത്തിയിലേക്കാണ് പ്രധാനമന്ത്രി വെല്ലുവിളിച്ചിരിക്കുന്നത്. ശുചീകരണ പ്രവര്‍ത്തനം ഒരു പബ്ലിക് റിലേഷന്‍സ് പണിയായി കരുതുന്നില്ലെന്നും കമല്ഹാസന് പറഞ്ഞു.
താന്‍ തുടര്‍ന്നുവന്ന ശുചീകരണം എന്ന പൊതുപ്രവര്‍ത്തനം ഇനിയും തുടരും. ഒന്‍പതല്ല 30 ലക്ഷം ആളുകളെ താന്‍ വെല്ലുവിളിക്കുന്നതായും കമല്ഹാസന് പറഞ്ഞു. ഇന്നലെയാണ് പ്രധാനമന്ത്രി ശുചിത്വ പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ ക്ലീന്‍ ഇന്ത്യ ചലഞ്ചിന് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി മോദി വെല്ലുവിളിച്ച ഒന്‍പതു പേരില്‍ ഒരാള്‍ കമല്‍ഹാസനായിരുന്നു.
---- facebook comment plugin here -----