Connect with us

Kasargod

സമസ്ത ഉലമാ കോണ്‍ഫറന്‍സ്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Published

|

Last Updated

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈമാസം 17, 18 തിയതികളില്‍ മുഹിമ്മാത്തില്‍ നടക്കുന്ന ഉലമാ കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
എസ് വൈ എസ് സംസ്ഥാന സമിതിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അല്‍ബിശാറ ചെയര്‍മാന്‍ മൂസല്‍ മദനി തലക്കിക്ക് നല്‍കി അപേക്ഷാഫോറം വിതരണം ഉദ്ഘാടനം ചെയ്തു.
താലൂക്കിന്റെ വിവിധ സര്‍ക്കിളുകള്‍ കേന്ദ്രീകരിച്ച് രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് കോര്‍ഡിനേറ്റര്‍മാരെ നിശ്ചയിച്ചു. വൊര്‍ക്കാടി-മുഹമ്മദ് സഖാഫി തോക്കെ, മീഞ്ച-മൂസല്‍ മദനി തലക്കി, മഞ്ചേശ്വരം-മുഹമ്മദ് സഖാഫി പാത്തൂര്‍, പൈവളിഗെ-ഹമീദ് സഖാഫി മേര്‍ക്കള, മംഗല്‍പാടി-മുഹമ്മദ് അലി അഹ്‌സനി, എണ്‍മകജെ-ഇബ്‌റാഹിം ദാരിമി, പുത്തിഗെ-ഉമര്‍ സഖാഫി, കുമ്പള-ലത്വീഫ് സഖാഫി മൊഗ്രാല്‍, മൊഗ്രാല്‍ പുത്തൂര്‍-സുലൈമാന്‍ സഖാഫി ദേശാംകുളം, മധൂര്‍-ഹംസ സഖാഫി ചൂരി, കാസര്‍കോട്-നാസര്‍ സഖാഫി തുരുത്തി, ചെങ്കള-മൊയ്തു സഅദി ചേരൂ, മുളിയാര്‍-ഉമര്‍ സഅദി, കാറഡുക്ക-യൂസുഫ് സഖാഫി ആദൂര്‍, ദേലംപാടി-ഉമര്‍ സഖാഫി പള്ളത്തൂര്‍, ബെള്ളൂര്‍-വാഹിദ് സഖാഫി, കുമ്പഡാജെ-അബൂബക്കര്‍ കാിമില്‍ സഖാഫി, ബദിയഡുക്ക-ബശീര്‍ സഖാഫി കൊല്യം, കുറ്റിക്കോല്‍-കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ബേഡഡുക്ക-മുഹമ്മദ് അമാനി, ഉദുമ-ആബിദ് സഖാഫി മവ്വല്‍, പുല്ലൂര്‍ പെരിയ-ശാഫി സഖാഫി ഏണിയാടി, ചെമനാട്-ജലാലുദ്ദീന്‍ തങ്ങള്‍.
താലൂക്ക് പരിധിയിലെ മുഴുവന്‍ ഉലമാക്കളും കോര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് താലൂക്ക് സെക്രട്ടറി അബ്ദുറഹ്മാന്‍ അഹ്‌സനി അറിയിച്ചു.