National
ജയലളിതയുടെ ജാമ്യ ഹര്‍ജി വീണ്ടും നീട്ടി
ബാംഗ്ലൂര്‍: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ അറസ്റ്റിലായ ജയലളിതയ്ക്ക് ഇന്നും ജാമ്യം ലഭിച്ചില്ല. ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് ചൊവ്വാഴ്ചത്തേക്കു മാറ്റി. പ്രോസിക്യൂഷന് മറുപടി സമര്‍പ്പിക്കാന്‍ സമയം നല്കി. കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
ജയലളിതയുടെ ജാമ്യാപേക്ഷ ഒക്ടോബര്‍ 9ലേക്ക് മാറ്റിക്കൊണ്ട് ഇന്നലെ രാവിലെ കര്‍ണാടക ഹൈക്കോടതി അവധിക്കാല ബെഞ്ച് ഉത്തരവിട്ടിരുന്നു.
---- facebook comment plugin here -----