Connect with us

Wayanad

വന്യജീവി വാരാഘോഷം ജില്ലയില്‍ വിപുലമായ പരിപാടികള്‍

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിന്റെ ആഭിമുഖ്യത്തില്‍ വന്യജീവി വാരാഘോഷം ഒക്‌ടോബര്‍ രണ്ടു മുതല്‍ ഏഴുവരെ ആഘോഷിക്കും. ഒക്‌ടോബര്‍ 2 ന് രാവിലെ 7 ന് സു.ബത്തേരി മാനിക്കുനിയില്‍ നിന്നും മുത്തങ്ങയിലേക്ക് വാക്കത്തോണ്‍ സന്ദേശയാത്ര നടത്തും. ജനസംരക്ഷണം-വനം, വന്യജീവി സംരക്ഷണം എന്നതാണ് യാത്രാസന്ദേശം. ഈ യാത്രയില്‍ പ്രായദേദമന്യേ ഏവര്‍ക്കും പങ്കെടുക്കാം. വയനാട് വൈല്‍ഡ്‌ലൈഫ് ഡിവിഷന്‍ ഓഫീസില്‍ സെപ്റ്റംബര്‍ 30 വരെ പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 04936-220454. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ ടീഷര്‍ട്ടും തൊപ്പിയും ലഭിക്കും. ഒക്‌ടോബര്‍ മൂന്നിന് രാവിലെ 9 മുതല്‍ ഒരുമണിവരെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വയനാട് വന്യജീവി സങ്കേതത്തില്‍ പക്ഷികളെ തിരിച്ചറിയല്‍ യാത്ര സംഘടിപ്പിക്കും. നാലിന് മനുഷ്യനും വന്യജീവികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്ന വിഷയത്തില്‍ സു.ബത്തേരി ഐ.ബി. കോണ്‍ഫറന്‍സ് ഹാളില്‍ ശില്‍പ്പശാല നടക്കും. അഞ്ചിന് പ്രകൃതിയും വന്യജീവി സംരക്ഷണവും എന്ന സിനിമ ഇ.ഡി.സി. അംഗങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. ആറിന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രകൃതി പഠനക്ലാസ്സും വൈകിട്ട് 4 മുതല്‍ 8 വരെ ജനസംരക്ഷണം-വന വന്യജീവി സംരക്ഷണം എന്ന വിഷയത്തില്‍ ഓപ്പണ്‍ഫോറവും നടക്കും. ഏഴിന് പ്രകൃതിയും വന്യജീവി പരിപാലനവും എന്ന വിഷയത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സിനിമ പ്രദര്‍ശനം നടത്തും. തുടര്‍ന്ന് വയനാട് വന്യജീവി സങ്കേതത്തില്‍ സു.ബത്തേരി സെന്റ്‌മേരീസ് കോളേജിന്റെ സഹകരണത്തോടെ മൈ ട്രീ ചാലഞ്ച് സംഘടിപ്പിക്കും.

 

Latest