Connect with us

National

ഗംഗ ശുചീകരണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം

Published

|

Last Updated

ന്യൂഡല്‍ഹി: ഗംഗ ശുചീകരണ യജ്ഞവുമായി മുന്നോട്ടുപോകുന്ന മോഡി സര്‍ക്കാറിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. സര്‍ക്കാറിന്റെ ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് ഗംഗ ശുദ്ധിയാക്കാന്‍ 200 കൊല്ലമെങ്കിലും വേണ്ടിവരുമെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. മൂന്നാഴ്ചക്കകം പദ്ധതി വിശദീകരിക്കുന്ന പവര്‍പോയീന്റ് പ്രസന്റേഷനും പദ്ധതിയുടെ ഘട്ടം ഘട്ടമായുള്ള നടപടിക്രമങ്ങളും അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

2500 കിലോമീറ്റര്‍ നീളമുള്ള ഗംഗ ശുദ്ധീകരിക്കാനുള്ള പദ്ധതി മേധാവിത്തപരമാണെന്നും സാധാരണ ജനങ്ങളെ ഉദ്ദേശിച്ചുള്ളതല്ലെന്നും കോടതി കുറ്റപ്പെടുത്തി. സമയബന്ധിതമായി തീര്‍ക്കാന്‍ കഴിയുന്നതും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നതുമായ പദ്ധതികളാകണം സര്‍ക്കാര്‍ ആവിഷ്‌കരിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി

ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ മുഖ്യ വാഗ്ദാനങ്ങളില്‍ ഒന്നാണ് ഹിന്ദുമത വിശ്വാസികള്‍ പുണ്യനദിയായി കാണുന്ന ഗംഗയുടെ ശുദ്ധീകരണം.