Connect with us

National

ഇന്ത്യക്ക് ഹൈ സ്പീഡ് ട്രെയിന്‍ വില്‍ക്കാന്‍ ജപ്പാനും ചൈനയും മത്സരം

Published

|

Last Updated

ന്യൂഡല്‍ഹി: വ്യാപാര കാര്യങ്ങളില്‍ ചൈനക്കും ജപ്പാനുമിടയിലുണ്ടാകുന്ന മത്സര മനോഭാവം ഇന്ത്യയിലേക്ക് അതിവേഗ ട്രെയിനുകള്‍ കയറ്റി അയക്കുന്നതില്‍ പ്രതിഫലിക്കുന്നു.
ഇന്ത്യ പുതിയ അതിവേഗ ട്രെയിനുകള്‍ പാളത്തിലിറക്കാന്‍ പദ്ധതിയിടുന്നു എന്നറിഞ്ഞതു മുതല്‍ കമ്പോളം പിടിക്കാന്‍ ചൈനയും ജപ്പാനും കിണഞ്ഞു പരിശ്രമിക്കുകയാണ്. പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി അഹമ്മദാബാദ്- മുംബൈ റൂട്ടില്‍ തുടങ്ങാനിരിക്കുന്ന ഹൈസ്പീഡ് ട്രെയിന്‍ പാതയെക്കുറിച്ച് ജപ്പാന്‍ സംഘം പഠനം നടത്തിക്കഴിഞ്ഞു.
ട്രെയിന്‍ വാങ്ങാനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മോദിക്കുമേല്‍ സമ്മര്‍ദം ചെലുത്താനിടയുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍ ലോകത്തെ തന്നെ ഏറ്റവും വേഗമേറിയ റെയില്‍ ശൃംഖലയുള്ള ചൈന ഇന്ത്യക്ക് ട്രെയിനുകള്‍ വില്‍ക്കാനുള്ള നീക്കവും തുടങ്ങിക്കഴിഞ്ഞു. സെപതംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ചൈനീസ് പ്രസിഡണ്ട് സീ ജിംഗ്പിംഗായിരിക്കും ഇതിന് ചുക്കാന്‍ പിടിക്കുക.
മികച്ചതും ഉറപ്പുള്ളതും ഗുണമേന്‍മ കൂടിയതുമായ ട്രെയിനുകളാണ് ജപ്പാന്‍ വാഗ്ദാനം നല്‍കുന്നത്. കുറഞ്ഞ വില നിലവാരമാണ് ചൈന മുന്നോട്ട് വെക്കുന്ന ആകര്‍ഷണീയത.

Latest