Connect with us

Palakkad

സൈതലവി ഹാജിയുടെ നിര്യാണം: നഷ്ടമായത് മികച്ച സംഘാടകനെ

Published

|

Last Updated

കൂറ്റനാട്: സുന്നി പ്രസ്ഥാനത്തിന്റെ സന്തത സഹചാരിയും തൃത്താല മേഖല സുന്നി സംഘടനകളുടേയും സ്ഥാപനങ്ങളുടേയും നെടു തൂണുമായിരുന്ന തൃത്താല ആലൂര്‍ ചാലിപ്പറമ്പില്‍ സൈതലവി ഹാജിക്ക് കണ്ണീരൊടെ യാത്രമൊഴി.
അദ്ദേഹത്തിന്റെ നിര്യാണത്തോടെ സുന്നിപ്രസ്ഥാനത്തിന് നഷ്ടമായത് മികച്ച സംഘടാകനെയാണ്, നാടിനും സുന്നിപ്രസ്ഥാനത്തിന്റെയും വളര്‍ച്ചക്ക് സൈതലവി ഹാജി ചെയത് സേവനങ്ങള്‍ അവിസ്മരണീയമാണ്. മരണവാര്‍ത്ത കേട്ടാലുടനെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് എത്തിയത്.
മര്‍കസ് എഖ്‌സലന്‍സി ക്ലബ്ബ് അംഗം, പറക്കുളം സ്വലാഹുദ്ധീന്‍ അയ്യൂബി എജുക്കേഷണല്‍ കോംപ്ലക്‌സ് സെക്രട്ടറി, കൂട്ടുപാത ദാറുല്‍ ഹിക്മ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ്, ചെരിപ്പൂര്‍ അല്‍ ബിലാല്‍ എജുക്കേഷണല്‍ കോംപ്ലക്‌സ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു. പക്കുളം സ്വലാഹുദ്ധീന്‍ അയ്യൂബി, ചെരിപ്പൂര്‍ ബിലാല്‍ കോളേജ് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്നു സൈതലവി ഹാജി.
മരണവാര്‍ത്ത അറിഞ്ഞാലുടനെ കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ അംഗം മുള്ളൂര്‍കര മുഹമ്മദലി സഖാഫി, കെ സി അബൂബക്കര്‍ ഫൈസി കാവനൂര്‍, മാരായ മംഗലം അബ്ദുറഹ്മാന്‍ ഫൈസി, എസ് വൈ എസ് ജില്ല പ്രസിഡന്റ് എന്‍—കെ സിറാജൂദ്ദീന്‍ ഫൈസി വല്ലപ്പൂഴ, ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പട്ടാമ്പി താലൂക്ക് പ്രസിഡന്റ് കെ വി അബൂബക്കര്‍ മുസ്ലിയാര്‍ ചെരിപ്പൂര്‍, സെക്രട്ടറി സി വി ഹനീഫ ഫൈസി നെല്ലിക്കാട്ടിരി, കക്കിടിപ്പുറം മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍, സ്വാലിഹ് അഹ്‌സനി കക്കിടിപ്പുറം, ഉമര്‍ മദനി വിളയൂര്‍, അഡ്വ. വി—ടി ബല്‍റാം എംഎല്‍ എ, പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് സി പി റസാഖ്, കപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ഷൗക്കത്തലി മാസ്റ്റര്‍, ഡി സി—സി സെക്രട്ടറി സി ടി സൈതലവി തുടങ്ങയി പ്രാസ്ഥാനിക നേതാക്കളും രാഷ്ട്രീയ സമൂഹിക രംഗത്തെ പ്രമുഖര്‍ വസതി സന്ദര്‍ശിച്ചു.

Latest