Connect with us

Gulf

പാം ജുമൈറ നിര്‍മിക്കാന്‍ ഇംഗ്ലണ്ട് ഒരുങ്ങുന്നു

Published

|

Last Updated

ദുബൈ: നഗരത്തിന്റെ അഭിമാനങ്ങളില്‍ ഒന്നായ പാം ജുമൈറയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് അതേ മാതൃക ഇംഗ്ലണ്ടില്‍ പുനസൃഷ്ടിക്കാന്‍ ബ്രിട്ടീഷ് വ്യവസായി ഒരുങ്ങുന്നു. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഭീമനായ എഡി മിച്ചെല്‍(59) ആണ് പദ്ധതിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നത്.
ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരത്തോട് ചേര്‍ന്ന മൂന്നു ഭാഗവും കടലാല്‍ ചുറ്റപ്പെട്ട പ്രദേശത്താണ്, കടല്‍ കരയിലേക്ക് കയറുന്നതിന് കൂടി പരിഹാരമാവുമെന്ന ലക്ഷ്യത്തില്‍ പാം ജുമൈറയുടെ മാതൃക സൃഷ്ടിക്കാന്‍ ഒരുങ്ങുന്നത്. പ്രശസ്ത ഫുട്‌ബോള്‍ ക്ലബ്ബായ എ എഫ് സി ബോണിമൗത്തിന്റെ മുന്‍ തലവന്‍ കൂടിയാണ് എഡി. 33 നിലകളിലായാണ് സ്‌പോട്‌സ് ടവര്‍ ഉള്‍പ്പെടുന്ന കെട്ടിടം പണിയുക. ഇതിനോട് അനുബന്ധിച്ച് ബങ്കി ജംപിനും മല കയറ്റത്തിനും സൗകര്യവും ഒരുക്കും.
കടല്‍ക്കാക്കയുടെ ആകൃതിയില്‍ ആഡംബര ഹോട്ടല്‍, മറീന, ഓപ്പണ്‍ എയര്‍ നീന്തല്‍ക്കുളം, തിയേറ്റര്‍, റസ്റ്റോറന്റുകള്‍, കാസിനോകള്‍, കടകള്‍, അപാര്‍ട്‌മെന്റ്‌സ് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് അറിയുന്നത്.

 

Latest