Connect with us

Wayanad

സ്വാതന്ത്ര്യദിനം: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ സുരക്ഷാ ക്രമീകരണം ശക്തമാക്കി

Published

|

Last Updated

ഗൂഡല്ലൂര്‍: സ്വാതന്ത്ര്യദിനം പ്രമാണിച്ച് കേരള-തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തികളില്‍ പോലീസ് സുരക്ഷാക്രമീകരണം ശക്തമാക്കി. കക്കനഹള്ള, പാട്ടവയല്‍ , നാടുകാണി, ചോലാടി, നമ്പ്യാര്‍കുന്ന്, മഞ്ചൂര്‍, താളൂര്‍, എരുമാട് തുടങ്ങിയ ചെക്‌പോസ്റ്റുകളിലാണ് സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാഹനങ്ങള്‍ പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്. ബര്‍ളിയാര്‍, മേട്ടുപാളയം ഭാഗങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഒരു സംഘം ആളുകള്‍ ആയുധവുമായി നീലഗിരിയിലെത്തിയിട്ടുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. ആരാധനാലയങ്ങള്‍, ബസ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ബേഗുകളും മറ്റും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ബോട്ട് ഹൗസ് ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യയദിനത്തില്‍ മാവോയിസ്റ്റുകളും, തീവ്രവാദികളും ആക്രമണം അഴിച്ചുവിടാനുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. ലോഡ്ജുകളും, ഹോട്ടലുകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. അപരിചിതരാരെങ്കിലും എവിടെയെങ്കിലും ഒളിച്ചുതാമസിക്കുന്നുണ്ടെങ്കില്‍ പോലീസിനെ അറിയിക്കണമെന്ന് എസ് പി ശെന്തില്‍കുമാര്‍ അറിയിച്ചിട്ടുണ്ട്.

Latest