Connect with us

Ongoing News

ബെന്‍സിമക്ക് റയലില്‍ പുതിയ കരാര്‍

Published

|

Last Updated

മാഡ്രിഡ്: ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമയെ നിലനിര്‍ത്താന്‍ റയല്‍മാഡ്രിഡ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി താരത്തിന്റെ കരാര്‍ 2019 വരെയാക്കി പുതുക്കി. നിലവിലെ കരാര്‍ അടുത്ത വര്‍ഷം അവസാനിക്കാനിരിക്കുകയായിരുന്നു. കൊളംബിയന്‍ സ്‌ട്രൈക്കര്‍ റഡാമെല്‍ ഫാല്‍കോയെ വില്‍പ്പനക്ക് വെച്ചിട്ടില്ലെന്ന് ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോ വ്യക്തമാക്കിയതോടെയാണ് ബെന്‍സിമയെ നിലനിര്‍ത്താന്‍ റയല്‍ തുനിഞ്ഞത്. കഴിഞ്ഞ സീസണില്‍ കരീം ബെന്‍സിമ മികച്ച ഫോമിലേക്കുയര്‍ന്നത് റയലിന് യുവേഫ ചാമ്പ്യന്‍സ് ലീഗ്, കിംഗ്‌സ് കപ്പ് കിരീടങ്ങള്‍ നേടുന്നതില്‍ നിര്‍ണായകമായി. വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 24 ഗോളുകളാണ് ബെന്‍സിമ കഴിഞ്ഞ സീസണില്‍ നേടിയത്. ബ്രസീല്‍ ലോകകപ്പിലും ബെന്‍സിമ ഫ്രാന്‍സിനായി തിളങ്ങി. റയലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നിഴലിലെങ്കിലും ക്ലബ്ബിന് ആവശ്യമുള്ളപ്പോള്‍ ബെന്‍സിമ സ്‌കോര്‍ ചെയ്യുന്നു. നാപോളിയിലേക്ക് ചേക്കേറിയ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലൊ ഹിഗ്വെയിനെ പിന്തള്ളി റയലിന്റെ മുന്‍നിര സ്‌ട്രൈക്കറായി ബെന്‍സിമ മാറിയത് ഫിനിഷിംഗിലെ കൃത്യത കൊണ്ടാണ്.

Latest