Connect with us

Kozhikode

ദേശീയപാത സുരക്ഷിതമാക്കാന്‍ 'വഴികാട്ടി' പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

Published

|

Last Updated

വടകര: ദേശീയപാത സുരക്ഷിതമാക്കാന്‍ വഴികാട്ടി പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തിറങ്ങി.
എസ് ആകൃതിയിലുള്ള വളവും ഇടുങ്ങിയ മേല്‍പ്പാലവും സൈഡ് റോഡുമുള്ള ചോറോട്ട് വാഹനാപകടങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തിലാണ് ഇത്തരമൊരു പരിപാടിക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തില്‍ കാടുകള്‍ വെട്ടിത്തെളിയിച്ച് സൈന്‍ ബോര്‍ഡുകള്‍ വ്യക്തമാക്കി.
ഈ പ്രദേശം ക്യാമറ നിരീക്ഷണത്തിലായിരിക്കണമെന്നും നിയമ ലംഘകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആര്‍ ടി ഒ അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ജോ. ആര്‍ ടി ഒ. എസ് മനോഹരന്‍ നിര്‍വഹിച്ചു. വാഹനാപകടങ്ങള്‍ക്കെതിരെ ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് വഴികാട്ടി പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.

---- facebook comment plugin here -----

Latest