Ongoing News
എയ്ഞ്ചല്‍ ഡി മരിയയും ലോകകപ്പില്‍ കളിക്കില്ല
ബ്രസീലിയ:ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനു പിന്നാലെ ആരാധകരെ നിരാശരാക്കി അര്‍ജന്റീനയുടെ മധ്യനിര താരം എയ്ഞ്ചല്‍ ഡി മരിയയും ലോകകപ്പില്‍ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്.ബെല്‍ജിയത്തനെതിരായ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണിത്.കളിക്കിടെ തുടയിലെ പേശീവലിവ് മൂലം മരിയ ആദ്യ പകുതിയില്‍ത്തന്നെ കളം വിട്ടിരുന്നു.പരിക്ക് ഗുരുതരമല്ലെങ്കിലും രണ്ടോ മൂന്നോ ആഴ്ച വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.







