Connect with us

National

കള്ളപ്പണം: ഇന്ത്യക്ക് തിരിച്ചടി: വിവരങ്ങള്‍ കൈമാറാനാകില്ലെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: സ്വിസ് ബേങ്കുകളില്‍ കള്ളപ്പണമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ പങ്ക് വെക്കാനാകില്ലെന്ന സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാറിന്റെ നിലപാട് ഇന്ത്യക്ക് തിരിച്ചടിയാകും. ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനുള്ള ഏതൊരു ശ്രമത്തിനും സ്വിസ് സര്‍ക്കാര്‍ നിലപാട് തിരിച്ചടിയാണെന്ന് കള്ളപ്പണം സംബന്ധിച്ച അന്വേഷണത്തിന് നിയോഗിച്ച പ്രത്യേക സംഘത്തിന്റെ തലവന്‍ ജസ്റ്റിസ് എം ബി ഷാ അഭിപ്രായപ്പെട്ടു.
“ഒരു സംശയവും വേണ്ട, ഇത് ഞങ്ങള്‍ക്കേറ്റ തിരിച്ചടിയാണ്. ഞങ്ങള്‍ ജോലി തുടരും. പ്രത്യേക അന്വേഷണ സംഘത്തിന്റെ ലക്ഷ്യത്തിലേക്ക് നീങ്ങും” -ജസ്റ്റിസ് ഷാ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് ഒരു അന്വേഷണ സംഘത്തെ അയക്കുമോ എന്ന ചോദ്യത്തിന് “ഇന്നത്തെ സാഹചര്യത്തില്‍ ഒരു സംഘത്തെ അയച്ചാലും സര്‍ക്കാറിന്റെ സഹകരണമില്ലാതെ ഒന്നും ചെയ്യാനാകില്ലെ”ന്ന് ജസ്റ്റിസ് ഷാ പ്രസ്താവിച്ചു.
സ്വിസ് ബേങ്കുകളില്‍ നികുതി വെട്ടിച്ച് കള്ളപ്പണം സൂക്ഷിക്കുന്ന ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കിയതായി ഒരു ബേങ്ക് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയെന്ന് ഒരു വാര്‍ത്താ ഏജന്‍സി ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാറുമായി പങ്ക് വെക്കാന്‍ സന്നദ്ധമാണെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത സ്വിസ് ധനമന്ത്രാലയം അടുത്ത ദിവസം തന്നെ നിഷേധിച്ചു.

Latest