Connect with us

Gulf

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ അനിശ്ചിതമായി വൈകുന്നു

Published

|

Last Updated

ദുബൈ: ഇന്ത്യയിലെ യു എ ഇ എംബസി നടപ്പിലാക്കിയ പുതിയ നിയമമനുസരിച്ച് സര്‍ട്ടിഫിക്കറ്റുകളും ട്രാന്‍സ്‌ക്രിപ്റ്റുകളും (മാര്‍ക്ക് ഷീറ്റ്) സാക്ഷ്യപ്പെടുത്തുന്നതിന് ബന്ധപ്പെട്ട യൂനിവേഴ്‌സിറ്റികള്‍/വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്ന വെരിഫിക്കേഷന്‍ ലെറ്റര്‍ നിര്‍ബന്ധമാക്കി. ഇത് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിന് വളരെ ഉപയോഗപ്രദമാണെങ്കിലും ഉടനടി ജോലിയില്‍ പ്രവേശിക്കുന്നവരേയും സംരംഭകരെയും ദോഷകരമായി ബാധിക്കും.
യൂനിവേഴ്‌സിറ്റികളില്‍ (വിദ്യാഭ്യാസ സ്ഥാപനങ്ങള്‍) നിന്നു വെരിഫിക്കേഷന് ലെറ്റര്‍ ലഭിക്കുന്നതിനുള്ള കാലതാമസം മൂലം സാധാരണയായി 15 ദിവസമെടുക്കുന്ന അറ്റസ്റ്റേഷന്‍ പ്രക്രിയ ഇപ്പോള്‍ മൂന്ന് മാസം മുതല്‍ ആറ് മാസം വരെ നീളുകയാണ്. സാക്ഷ്യപ്പെടുത്തല്‍ ലഭിക്കുന്നതിനുള്ള അനിശ്ചിതാവസ്ഥ അറ്റസ്റ്റേഷന്‍ ചാര്‍ജ് വര്‍ധനവിനും കാരണമായിട്ടുണ്ട്. മുമ്പ് ഏകദേശം 600-700 ദിര്‍ഹം വന്നിരുന്ന അറ്റസ്റ്റേഷന് ചെലവ് ഇപ്പോള്‍ ഏകദേശം 2,000 ദിര്‍ഹമായാണ് ഉയര്‍ന്നത് യു എ ഇയിലെ സാധാരണക്കാരായ തൊഴിലാളികളെയും സ്ഥാപനങ്ങളെയും വലിയതോതില്‍ ഇത് ബാധിക്കും.
നിയമം നിലവില്‍ വന്ന് ഏകദേശം ഒരു മാസമായപ്പോള്‍ തന്നെ ആയിരക്കണക്കിന് സര്‍ട്ടിഫിക്കറ്റുകളാണ് എംബസിയില്‍ കെട്ടിക്കിടക്കുന്നത്.
യു എ ഇയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും അവരുടെ തൊഴിലാളികളില്‍ വലിയൊരു ഭാഗം നിയമിക്കുന്നത് ഇന്ത്യയില്‍ നിന്നായതുകൊണ്ട് അവര്‍ക്കിനി ആറ് മാസം വരെ കാത്തിരിക്കേണ്ടിവരും. റിക്രൂട്ട്‌മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കി തൊഴിലാളിയെ നിയമിക്കുവാന്‍ 30 ദിവസത്തെ സന്ദര്‍ശന വിസയില്‍ വന്ന് ജോലി അന്വേഷിച്ച് ഇന്റര്‍വ്യു പാസായി, വിസ നേടി ജോലിയില്‍ പ്രവേശിച്ചിരുന്നവരുടെ എല്ലാ പ്രതീക്ഷകളെയും അറ്റസ്റ്റേഷന്‍ പ്രക്രിയയിലെ കാലതാമസം ബാധിച്ചിരിക്കുകയാണ്.

 

Latest