Connect with us

Ongoing News

പഞ്ചായത്ത് വിഭജനം പരിശോധിക്കാന്‍ സമിതി: മന്ത്രി മുനീര്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ വലിയ പഞ്ചായത്തുകളെ വിഭജിച്ച് പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ പഞ്ചായത്ത് ഡയരക്ടര്‍ കണ്‍വീനറായി പ്രത്യേക സമിതിയെ നിയോഗിച്ചതായി പഞ്ചായത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ. എം കെ മുനീര്‍ അറിയിച്ചു. നിയമസഭയില്‍ കെ എന്‍ എ ഖാദറിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. നഗരാസൂത്രണ ഡയരക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സമിതിയില്‍ അംഗങ്ങളാണ്. നിലവില്‍ പഞ്ചായത്തുകളുടെ ജനസംഖ്യയും വിസ്തൃതിയും വരുമാനവും കണക്കിലെടുത്താണ് പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിക്കുന്നത്. ഈ സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ മലപ്പുറത്തെ മൂന്നിയൂര്‍, പള്ളിക്കല്‍, വള്ളിക്കുന്ന് പഞ്ചാത്തുകളെ വിഭജിച്ച് പുതിയ പഞ്ചായത്തുള്‍ക്ക് രൂപം നല്‍കണമെന്ന കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. മൂന്നിയൂര്‍ പഞ്ചായത്തിനെ വിഭജിച്ച് വെളിമുക്ക് പഞ്ചായത്തും പള്ളിക്കലിനെ വിഭജിച്ച് അരിയല്ലൂര്‍ പഞ്ചായത്തിനും വള്ളിക്കുന്നിനെ വിഭജിച്ച് കരിപ്പൂര്‍ പഞ്ചായത്തിനും രൂപം നല്‍കണമെന്നാണ് കെ എന്‍ എ ഖാദര്‍ സബ്മിഷനില്‍ ചൂണ്ടിക്കാട്ടിയത്.

 

Latest