Kerala
ബാര്‍ ലൈസന്‍സ്:തീരുമാനമെടുക്കാന്‍ നാല് ആഴ്ച വേണമെന്ന് സര്‍ക്കാര്‍
കൊച്ചി:ബാര്‍ ലൈസന്‍സ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ നാല് ആഴ്ചകൂടി വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.നയപരമായ തീരുമാനമെടുക്കേണ്ടതിനാല് സമയം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെതിരെ ബാര്‍ ഉടമകള്‍ നല്കിയ ഹരജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ആവശ്യമുന്നയിച്ചത്.പത്ത് ബാറുടമകളാണ് ഹരജി നല്‍കിയത്.സിംഗിള്‍ ബെഞ്ച് ഹരജി തള്ളിയതിനാല്‍ ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയായിരുന്നു.വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
---- facebook comment plugin here -----